Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സാങ്കേതിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമന നീക്കം ; അനധ്യാപക നിയമനങ്ങള്‍ നേരിട്ട് നടത്താന്‍ ശ്രമം

സാങ്കേതിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമന നീക്കം ; അനധ്യാപക നിയമനങ്ങള്‍ നേരിട്ട് നടത്താന്‍ ശ്രമം
  തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമനത്തിന് നീക്കം. അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിയാണ് നടത്തേണ്ടതെങ്കിലും അനധ്യാപക തസ്തികകളായ ജോയിന്റ് ഡയറക്ടര്‍മാരുടെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും തസ്തികകളിലേക്ക് സര്‍വകലാശാല നേരിട്ട് നിയമനം നടത്തുന്നു. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍, തുടങ്ങിയ അനധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലയ്ക്ക് നേരിട്ട് നടത്തുന്നതിനുവേണ്ടി അവയെ കരാര്‍ നിയമനങ്ങളാക്കി നിയമഭേദഗതി വരുത്തിയാണ് പ്രസ്തുത നിയമനങ്ങള്‍ സര്‍വകലാശാല തന്നെ നടത്തിയത്. എന്നാല്‍ അധ്യാപകവിഭാഗത്തില്‍പ്പെടാത്ത ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് പി.എസ്.സിയെ അറിയിക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ തലേന്നാള്‍ സാങ്കേതിക സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഈ മാസം ഇന്റര്‍വ്യൂ നടത്തി നിയമനം നടത്താനാണ് നീക്കം. അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിമാത്രമേ നടത്താന്‍ പാടുള്ളുവെന്ന് വ്യവസ്ഥ യുള്ളപ്പോള്‍ സര്‍വകലാശാല നേരിട്ട് നിയമനങ്ങള്‍ നടത്തുന്നത് ചട്ടലംഘനമാണെന്നും നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in