Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വർക്ക്ഷോപ്പുകൾ തുടർച്ചയായി 2 ദിവസം തുറക്കാൻ അനുമതി തേടി എംപ്ലോയീസ് യൂണിയൻ

വർക്ക്ഷോപ്പുകൾ തുടർച്ചയായി 2 ദിവസം തുറക്കാൻ അനുമതി തേടി എംപ്ലോയീസ് യൂണിയൻ
ആഴ്ചയിൽ തുടർച്ചയായി 2 ദിവസം വർക്ക്ഷോപ്പുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ. നിലവിൽ വ്യാഴം ഞായർ എന്നീ ദിവസങ്ങളിൽ ആണ് വർക്ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ദിവസവേതന കാരാണ് . ഓട്ടോമൊബൈലും മറ്റു അനുബന്ധ സ്ഥാപനങ്ങളിളും ദിവസ വേദനം ആശ്രയിച്ചു ജീവിക്കുന്ന 12 ലക്ഷത്തോളം കുടുംബങ്ങൾ ഉണ്ട്. വ്യാഴം, ഞായർ ദിവസങ്ങളിൽ വർക്ക്ഷോപ്പുകൾ തുറക്കാം എന്ന് സർക്കാർ ഉത്തരവിറക്കി എങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളാൽ വലയുകയാണ് ഇവർ. ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഷോപ്പ് തുടർച്ചയായി തുറക്കാനുള്ള അനുവാദം വേണം എന്നാണ് ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയന്‍റെ നിലപാട്. ചുരുങ്ങിയ സമയം കൊണ്ട് ജോലി പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും സർക്കാർ അനുവദിച്ച സമയത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും യൂണിയൻ ജനറൽ സെക്രട്ടറി പാളയം ബാബു പറയുന്നു. അതുകൊണ്ടുതന്നെ നിബന്ധനകൾക്ക് വിധേയമായി ആഴ്ചയിൽ തുടർച്ചയായി രണ്ട് ദിവസങ്ങൾ വർക്ക് ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in