താമരശ്ശേരി: ഓട്ടോ ഡ്രൈവറെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുന്തോട്ടിക്കണ്ടിക്കണ്ടിയില്‍ മുരളീധരന്‍ (56) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷ പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ജീവനക്കാര്‍ മുരളീധരനെ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ബജാജ് ഫൈനാന്‍സ് ജീവനക്കാര്‍ മുരളിയെ തിരഞ്ഞ് ഓട്ടോ സ്റ്റാന്‍ഡിലെത്തിയിരുന്നു. പണം ഉടന്‍ അടച്ചുതീര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ജീവനക്കാര്‍ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
സംഭവസ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
താമരശ്ശേരി പഞ്ചായത്ത് ഓഫീസില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍; ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെന്ന് പരാതി