Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും പീഡന ശ്രമം; വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

വീണ്ടും പീഡന ശ്രമം; വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ആലപ്പുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നത കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.  ഭരണിക്കാവ് സ്വദേശി പ്രവീണ്‍ ആണ് പിടിയിലായത്. നൂറനാടിന് സമീപമുള്ള റോഡില്‍ വച്ച് യുവാവ് നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു . അതുവഴി വന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആയ മഞ്ജുവും ഷാലിയുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഈ മാസം എട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത് . വൈകിട്ട് 4 മണിയോടെ സ്‌കൂള്‍ വിട്ടുവന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍ കോട്ടും ധരിച്ചു വന്ന പ്രതി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ബലമായി ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു . കുട്ടിയുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന ഹരിതകര്‍മ്മസേന പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത് . സ്ഥലത്ത് നിന്നും സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇയാളെ  ഇവര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല . മൂന്നു  ദിവസം മുമ്പ് ഇതേ പോലുള്ള സ്‌കൂട്ടര്‍ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലില്‍ പടമെടുത്ത് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു . ചെങ്ങന്നൂര്‍ ഡിവൈഎസ്പി  എം.കെ ബിനു കുമാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആണ് പ്രതിയെ പിടികൂടാന്‍ ആയത്. നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്.  പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related articles

See all
Latest News

ആലപ്പുഴയിൽ തെരുവുനായ വയോധികയെ കടിച്ചുകൊന്ന സംഭവം; നായകളെ പിടികൂടാനായില്ല; ജനം പരിഭ്രാന്തിയ...

Latest News

ആലപ്പുഴ ഷനോജ് വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

Latest News

ആലപ്പുഴ കളര്‍കോട് അപകടം; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് കെ. സി. വേണുഗോപാൽ

Latest News

കേരളത്തെ ഞെട്ടിച്ച മാന്നാർ ജയന്തി വധക്കേസ്; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Save your stories

Sign in