Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചോദ്യങ്ങള്‍ക്ക് അനുമതി നിഷേധിക്കാനുണ്ടായ കാരണം സ്പീക്കര്‍ വിശദീകരിക്കണമെന്ന് കെ സുധാകരന്‍ എംപി

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചോദ്യങ്ങള്‍ക്ക് അനുമതി നിഷേധിക്കാനുണ്ടായ കാരണം സ്പീക്കര്‍ വിശദീകരിക്കണമെന്ന് കെ സുധാകരന്‍ എംപി
  ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതപരവും ജാതീയപരവുമായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. മതപരമായ അതിക്രമങ്ങളുടെ എണ്ണവും അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ട് ന്യൂനപക്ഷകാര്യ മന്ത്രിയുടെ മറുപടിക്കായി നല്‍കിയ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനുള്ള നോട്ടീസാണ് 2022 ലെ ബജറ്റ് സെഷനില്‍ ഉള്‍പ്പെടുത്താന്‍ സ്പീക്കര്‍ അനുവദിക്കാഞ്ഞത്. നോട്ടീസിന് അനുമതി നിഷേധിച്ചതിന്‍റെ കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി ലോക്‌സഭാ സ്പീക്കറോട് വിശദീകരണം തേടി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച 2020 ലെ ക്രൈം ഇന്‍ ഇന്ത്യ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വര്‍ഗീയ കലാപ കേസുകള്‍ 96 ശതമാനവും ജാതി കലാപങ്ങള്‍ 50 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പട്ടികജാതിക്കാര്‍ക്കെതിരായി 9.4 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്കെതിരായി 9.3 ശതമാനവും അതിക്രമം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായും കെ സുധാകരന്‍ എം.പി ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in