Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടിയടക്കം ആറ് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടിയടക്കം ആറ് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികള്‍ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ചുകേള്‍ക്കുന്ന നടപടിക്കാണ് പ്രതികള്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നടപടിക്ക് പ്രതികള്‍ നേരത്തെ ഹാജരായിരുന്നില്ല . തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്ത്യശാസനം നല്‍കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. 2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സഭയിലെ കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം. അക്രമത്തിലൂടെ രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പോലീസ് കേസ്. വി ശിവന്‍കുട്ടിയെ കൂടാതെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ സി.കെ സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in