Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'രാമായണ'യിലെ സംഗീത വിവാദം: വിമർശകർക്ക് കിടിലൻ മറുപടിയുമായി എ.ആർ. റഹ്മാൻ

'രാമായണ'യിലെ സംഗീത വിവാദം: വിമർശകർക്ക് കിടിലൻ മറുപടിയുമായി എ.ആർ. റഹ്മാൻ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ലെ സംഗീതത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ചിത്രത്തിലെ 'മംഗൾ രംഗ്' എന്ന ഗാനത്തിന്റെ സൂഫി-ഖവ്വാലി ശൈലിക്കെതിരെ ഉയർന്ന പ്രതികരണങ്ങളോടാണ് സ്ക്രീൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. "എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം" എന്ന ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പ്രശസ്തമായ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ തന്നെയാണ് തന്റെ ഏറ്റവും വലിയ ആദ്യ വിമർശകനെന്നും താൻ ചെയ്യുന്ന എല്ലാ സൃഷ്ടികളും തനിക്ക് പൂർണ്ണമായി ഇഷ്ടപ്പെടാറില്ലെന്നും റഹ്മാൻ പറഞ്ഞു. ഒരു ഗാനം പൂർണ്ണതയിലെത്തിക്കാൻ നിരന്തരമായ പരിശ്രമവും സമയവും ആവശ്യമാണ്. മാസങ്ങളോളം ആ ഗാനത്തോടൊപ്പം സഞ്ചരിച്ച് വലിയ ചിന്തകൾക്ക് ശേഷമാണ് ഓരോ പാട്ടും പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ എല്ലാ സംഗീതത്തെക്കുറിച്ചും ജനങ്ങൾ പറയുന്നതിന് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും, സംഗീതം ആസ്വദിക്കാൻ പ്രേക്ഷകർക്കും കുറച്ച് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരിജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച് കുമാർ വിശ്വാസ് വരികളെഴുതിയ 'മംഗൾ രംഗ്' എന്ന ഗാനം ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹമാണ് പശ്ചാത്തലമാക്കുന്നത്. രാമായണം പോലൊരു കാവ്യത്തിൽ സൂഫി-ഖവ്വാലി ശൈലി ആവശ്യമില്ലെന്നും, ഈ ഗാനത്തിന് റഹ്മാന്റെ തന്നെ 'കുൻ ഫയാ കുൻ' എന്ന ഗാനവുമായി സാദൃശ്യമുണ്ടെന്നുമാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനം.

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായുമെത്തുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമ്മിക്കുന്നത്. ചിത്രം നവംബർ 5-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


Related articles

See all
Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

'ബ്രാഹ്മണ വിരുദ്ധ' പരാമർശക്കേസിൽ അനുരാഗ് കശ്യപിനെതിരെ വാറന്റ് അയച്ച് കോടതി

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Save your stories

Sign in