Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സോഫ്റ്റ്‌വെയർ വികസനത്തിലും ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ; വരുമാനം 1,400 കോടി കവിഞ്ഞു

സോഫ്റ്റ്‌വെയർ വികസനത്തിലും ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ; വരുമാനം 1,400 കോടി കവിഞ്ഞു

ന്യൂഡൽഹി: ഉപകരണ നിർമാണത്തിന് പുറമെ സോഫ്റ്റ്‌വെയർ വികസനരംഗത്തും ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ. പുതുതായി ആരംഭിച്ച അനുബന്ധ സ്ഥാപനമായ 'ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ' (Apple Operations India) വഴി 2026 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്‌വെയർ വികസനത്തിലൂടെ മാത്രം കമ്പനി 650 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

രജിസ്ട്രാർ ഓഫ് കമ്പനീസിന് (RoC) നൽകിയ രേഖകൾ പ്രകാരമുള്ള കണക്കുകൾ കമ്പനിയുടെ വൻ വളർച്ചയാണ് വ്യക്തമാക്കുന്നത്. ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യയുടെ ആകെ വരുമാനം 2025 സാമ്പത്തിക വർഷത്തിലെ 318 കോടി രൂപയിൽനിന്ന് 2026 സാമ്പത്തിക വർഷത്തിൽ 1,400 കോടി രൂപയിലധികമായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ 28 കോടി രൂപയിൽനിന്ന് നാലിരട്ടിയോളം വർധിച്ച് 103 കോടിയായി മാറുകയും ചെയ്തു.

2025 സാമ്പത്തിക വർഷത്തിലാണ് ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചത്. കമ്പനിയുടെ ബിസിനസ്സിന്റെ 97 ശതമാനവും ആപ്പിൾ ഐഎൻസി, ആപ്പിൾ ഓപ്പറേഷൻസ് ഇന്റർനാഷണൽ തുടങ്ങിയ ആപ്പിളിന്റെതന്നെ ആഗോള പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആഗോളതലത്തിലുള്ള നിർമാണം, സംഭരണം, സേവനങ്ങൾ എന്നിവയ്ക്കാണ് കമ്പനി പിന്തുണ നൽകുന്നത്.

ഇതിൽ നിർമാണ മേഖലയിൽനിന്നുള്ള വരുമാനം മുൻവർഷത്തെ 282 കോടി രൂപയിൽനിന്ന് ഇരട്ടിയോളമായാണ് വർധിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ ഇത് 520 കോടി രൂപയായി ഉയർന്നു. മുൻവർഷം വരുമാനമൊന്നും ഇല്ലാതിരുന്ന സോഫ്റ്റ്‌വെയർ വികസനവും പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങളുമാണ് പുതിയ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാന വളർച്ചയ്ക്ക് വലിയ കരുത്തായത്.


Related articles

See all
Popular News

സ്വദേശി ജി.പി.എസ് സംവിധാനം കൂടുതൽ ശക്തമാകുന്നു; എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30ന് വിക്ഷേപി...

Popular News

ഉപയോക്താക്കൾക്ക് തിരിച്ചടി; ഗൂഗിൾ ഡ്രൈവിലേക്കും ഫോട്ടോസിലേക്കും പരസ്യക്കണ്ണ്, സ്വകാര്യതാ ന...

Popular News

വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങ...

Popular News

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 3 ദൗത്യത്തിന്റെ പദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ, 14 ദ...

Save your stories

Sign in