Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അറിവിന്റെ അണയാത്ത അഗ്നി; ഇന്ത്യയുടെ കലാം ഓർമ്മയായിട്ട് പതിനൊന്ന് വര്‍ഷം

അറിവിന്റെ അണയാത്ത അഗ്നി; ഇന്ത്യയുടെ കലാം ഓർമ്മയായിട്ട് പതിനൊന്ന് വര്‍ഷം

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനൊന്ന് വർഷം തികയുന്നു. ഈ 11 വർഷത്തിനിടയിൽ രാജ്യത്തും ലോകത്തിലും വലിയ മാറ്റങ്ങളും പരിവർത്തനങ്ങളും സംഭവിച്ചു. ഭരണാധികാരികളും രാഷ്ട്രപതിമാരും മാറി മാറി വന്നെങ്കിലും, കലാമിനോളം ഭാരതീയർ ഒന്നടങ്കം സ്നേഹിച്ച മറ്റൊരു ജനകീയ രാഷ്ട്രപതി ഉണ്ടായിട്ടില്ല.

മാറ്റത്തിന് വഴികാട്ടിയ ശാസ്ത്രജ്ഞനും മാനവികതാവാദിയും രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തും കരുത്തും യുവജനങ്ങളാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നിരന്തരം പരിശ്രമിക്കാനും യുവാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു. പൊതു സമൂഹത്തിൽ ശാസ്ത്രാവബോധം ഉണ്ടാകേണ്ടത് രാജ്യ പുരോഗതിക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചു. ഒരു മികച്ച ശാസ്ത്രജ്ഞനും അധ്യാപകനുമെന്നതിലുപരി തികഞ്ഞൊരു മനുഷ്യസ്നേഹിയായിരുന്നു എ.പി.ജെ. അബ്ദുൾ കലാം. രാഷ്ട്രപതി ഭവനിലെ അഞ്ച് വർഷത്തെ ഭരണകാലയളവിനും അപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ പ്രഭാവം.

രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക് ജനാധിപത്യ ഇന്ത്യയിൽ ഒരു സാധാരണക്കാരന് ഏത് ഉയരവും കീഴടക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അബ്ദുൾ കലാമിന്റെ ജീവിതം. രാമേശ്വരത്തെ സാധാരണ ബോട്ടുടമയായ ഇമാമിന്റെ മകൻ ശാസ്ത്രം പഠിച്ച്, രാജ്യത്തിന്റെ ഗതി മാറ്റുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം തുടക്കം കുറിച്ച പല ദൗത്യങ്ങളും ഇന്ന് ഭാരതത്തിന്റെ വലിയ അഭിമാനമായി നിലകൊള്ളുന്നു.

ഇന്ത്യയുടെ 'മിസൈൽ മാൻ' ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എൽ.വി-3 യഥാർത്ഥ്യമാക്കിയതിലും, ഇന്ത്യയെ ആണവശക്തിയാക്കി മാറ്റിയ പൊഖ്റാൻ പരീക്ഷണങ്ങൾക്ക് പിന്നിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അണുവിട തെറ്റാതെ ലക്ഷ്യം കാണുന്ന അഗ്നി, പൃഥ്വി തുടങ്ങിയ മിസൈൽ പരമ്പരകൾ ഇന്ത്യക്ക് സമ്മാനിച്ച നിശ്ചയദാർഢ്യമാണ് അദ്ദേഹത്തെ 'മിസൈൽ മാൻ' എന്ന വിശേഷണത്തിന് അർഹനാക്കിയത്. ശാസ്ത്രത്തെ പ്രതിരോധത്തിന് മാത്രമല്ല, ജനക്ഷേമത്തിനും അദ്ദേഹം ഉപയോഗിച്ചു; ഹൃദ്രോഗികൾക്കുള്ള വിലകുറഞ്ഞ സ്റ്റെന്റുകളും, പോളിയോ ബാധിതരായ കുട്ടികൾക്കുള്ള ഭാരം കുറഞ്ഞ കാലിപ്പറുകളും ഇതിന്റെ തെളിവുകളാണ്.

മായാത്ത സ്വപ്നങ്ങൾ, ജീവിക്കുന്ന ഓർമ്മകൾ വികസ്വര ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുന്നതായിരുന്നു കലാമിന്റെ വലിയ സ്വപ്നം. ഐ.ഐ.എം ഷില്ലോങ്ങിൽ വെച്ച് യുവജനങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കാലം അദ്ദേഹത്തെ കവർന്നെടുത്തത്. ലോകമെമ്പാടും വെറുപ്പും അന്ധവിശ്വാസങ്ങളും പടരുന്ന ഈ കാലഘട്ടത്തിൽ ഒരു 'കലാം സ്പർശം' ഇന്ത്യയും ലോകവും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. രാമേശ്വരത്തെ ഒരു സാധാരണ മുസ്ലീം ബാലൻ ഇന്ത്യയുടെ 'മിസൈൽ മാനും' രാഷ്ട്രപതിയുമായി മാറിയ കഥ ഈ രാജ്യം നിലനിൽക്കുവോളം വരുംതലമുറകൾക്ക് വലിയ പ്രചോദനമായിരിക്കും.


Related articles

See all
Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Popular News

‘80കളിൽ ഇവർ എങ്ങനെയിരിക്കും?’; താരങ്ങളും നേതാക്കളും റെട്രോ ലുക്കിൽ, വൈറലായി AI ട്രെൻഡ്

Popular News

ഇനി സിം കാർഡുകൾ ഇഷ്ടംപോലെ എടുക്കാനാകില്ല; 9 കണക്ഷൻ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമം...

Save your stories

Sign in