Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ചി

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ചി

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ചി

ഇന്ത്യൻ ബാങ്കിങ് മേഖലയിൽ റെക്കോർഡ് പ്രതിഫലവുമായി എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ സാരഥി എത്തുന്നു. ബാങ്കിന്റെ അടുത്ത മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേൽക്കാനിരിക്കുന്ന അനുപ് ബാഗ്ചിക്കായി പ്രതിവർഷം 35.9 കോടി രൂപയുടെ പ്രതിഫല പാക്കേജാണ് നിർദേശിച്ചിരിക്കുന്നത്. ഒറ്റത്തവണ നൽകുന്ന ജോയിനിങ് ബോണസ് കൂടി കണക്കിലെടുത്താൽ ആദ്യ വർഷത്തെ ആകെ പ്രതിഫലം 43.24 കോടി രൂപ വരെയാകും. ഇതോടെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന ബാങ്ക് മേധാവിയായി അദ്ദേഹം മാറും. നിലവിലെ മേധാവി ശശിധർ ജഗദീശന്റെ പിൻഗാമിയായാണ് ബാഗ്ചി ചുമതലയേൽക്കുന്നത്. നിലവിൽ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ എംഡിയും സിഇഒയുമായ അദ്ദേഹം ഐസിഐസിഐ ഗ്രൂപ്പിൽ ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തനപരിചയമുള്ള വ്യക്തിയാണ്.

ബാഗ്ചിക്കായി നിർദേശിച്ചിരിക്കുന്ന 35.9 കോടി രൂപയുടെ വാർഷിക പാക്കേജിൽ 8.97 കോടി രൂപ നിശ്ചിത ശമ്പളവും (Fixed Pay), ബാക്കി 26.92 കോടി രൂപ വരെയുള്ള തുക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേരിയബിൾ പേയുമാണ് (Variable Pay). വേരിയബിൾ പേയിൽ പണമായും ഓഹരികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളായും തുക ലഭിക്കും. ഇതിനുപുറമെ, ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 7.35 കോടി രൂപയുടെ ഒറ്റത്തവണ ജോയിനിങ് ബോണസും നിർദേശിച്ചിട്ടുണ്ട്. നിയന്ത്രിത ഓഹരി യൂണിറ്റുകളും സ്റ്റോക്ക് ഓപ്ഷനുകളും ഉൾപ്പെടുന്ന ഈ ആനുകൂല്യങ്ങൾക്കും പ്രത്യേക നിബന്ധനകൾ ബാധകമാണ്.

നിലവിലെ കണക്കുകൾ പ്രകാരം എച്ച്ഡിഎഫ്സി ബാങ്കിന്റെ മുൻ മേധാവി ശശിധർ ജഗദീശന്റെയും (15.13 കോടി) കൊട്ടക് മഹീന്ദ്ര ബാങ്ക് സിഇഒ അശോക് വാസ്വാനിയുടെയും (19.34 കോടി) പ്രതിഫലത്തേക്കാൾ വളരെ കൂടുതലാണ് ബാഗ്ചിക്കായി നിർദേശിച്ചിരിക്കുന്ന പാക്കേജ്. ബാഗ്ചിയുടെ പ്രതിഫല പാക്കേജിന് റിസർവ് ബാങ്കിന്റെ (RBI) അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇനി ഓഹരിയുടമകളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇതിനായുള്ള തപാൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ ആറിന് അവസാനിക്കും.

എച്ച്ഡിഎഫ്സി ലിമിറ്റഡുമായുള്ള ലയനത്തിനുശേഷമുള്ള പ്രവർത്തനപരമായ മാറ്റങ്ങളും വളർച്ചാ വെല്ലുവിളികളും ബാങ്കിന് മുന്നിലുള്ള നിർണായകമായ സമയത്താണ് പുതിയ മേധാവിയുടെ വരവ്. ഉയർന്ന പ്രതിഫല പാക്കേജിനൊപ്പം വലിയ ഉത്തരവാദിത്തങ്ങളും ബാഗ്ചിയെ കാത്തിരിക്കുന്നുണ്ട്. രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കിന്റെ വളർച്ച ശക്തിപ്പെടുത്താനും നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിയുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.


Related articles

See all
Popular News

കരിമ്പിന് പകരം ചോളം; എഥനോൾ സംഭരണത്തിൽ നിർണ്ണായക മാറ്റവുമായി എണ്ണക്കമ്പനികൾ, ഇറച്ചി-മുട്ട വ...

Popular News

കുതിപ്പുമായി സൊമാറ്റോയും ബ്ലിങ്കിറ്റും; റെക്കോർഡ് വരുമാനം, മാതൃകമ്പനിയായ എറ്റേണലിന്റെ ലാഭം...

Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ബാങ്ക് ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാം; കേരളത്തിൽ ബാങ്കുകൾക്ക് തുടർച്ചയായി 4 ദിവസം അവധി

Save your stories

Sign in