കളമശേരി പോലീസ് എടുത്ത കേസില്‍ യുഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളിക്ക് മുന്‍കൂർ ജാമ്യം. ഡിവൈഎസ്പി റസ്തത്തിന് എതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചെന്ന പേരിലാണ് ചിതറ മുരളിക്കെതിരെ കേസെടുത്തത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ മൊഴി നൽകാൻ മോന്‍സൺ മാവുങ്കലിനെ ഭീഷണിപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനാണ് വൈ.ആർ റസ്തം. ഇതിന് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ് ചിതറ മുരളിക്ക് എതിരെ കലാപ ഹ്വനത്തിന് കേസ് എടുത്തത്.
കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസ് ചുമത്തുന്ന പിണറായി പോലീസ് തന്നെപ്പോലുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസുകൾ എടുക്കുന്നതിൽ അത്ഭുതമില്ലെന്നും കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ചിതറ മുരളി വ്യക്തമാക്കി.