Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നസീര്‍ വധശ്രമക്കേസിൽ എ.എന്‍.ഷംസീറിന് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം

നസീര്‍ വധശ്രമക്കേസിൽ എ.എന്‍.ഷംസീറിന് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം
Shamseer-Naseer സിഒടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിഐ വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എംഎല്‍എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി രാഗേഷ് മൊഴി നല്‍കിയിട്ടുണ്ട്.  എ.എന്‍.ഷംസീര്‍ എംഎല്‍എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്.  പക്ഷേ സി.ഒ.ടി നസീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ സി.ഐ വി.കെ.വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടെന്ന് നോട്ടീസ് നല്‍കും. പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ വാഹനം എ.എന്‍. ഷംസീറിന്‍റെതാണ് എന്നാണ് സി.ഒ.ടി നസീര്‍ ആരോപിക്കുന്നത്. അതില്‍ തെളിവു ലഭിച്ചാല്‍ കേസിന്‍റെ ഗതി മാറും. ആവശ്യമെങ്കില്‍ അറസ്റ്റിലായവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. നിലവില്‍ ഉന്നത ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. കേസില്‍ പിടികിട്ടാനുള്ള കൊളശേരി സ്വദേശി മിഥുനിനായി അന്വേഷണം ഊര്‍ജിതമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in