Logo
Tue, Jul 21, 2026 • 09:49 PM
LIVE TV
Watch

No business videos available

No Middle East videos available

ആശുപത്രി വിട്ടെങ്കിലും പോരാട്ടം തുടരുന്നു; അമിതാഭ് ബച്ചന്റെ കുറിപ്പ് ചർച്ചയാകുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

ആശുപത്രി വിട്ടെങ്കിലും പോരാട്ടം തുടരുന്നു; അമിതാഭ് ബച്ചന്റെ കുറിപ്പ് ചർച്ചയാകുന്നു

മുംബൈ: ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ പുതിയ ബ്ലോഗ് കുറിപ്പ് ആരാധകരിൽ ആശങ്കയുണർത്തി. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും തുടർന്ന് വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴാണ് ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്നതെന്നും താരം വെളിപ്പെടുത്തി.

83-കാരനായ അമിതാഭ് ബച്ചൻ തന്റെ വ്യക്തിഗത ബ്ലോഗിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് സൂചന നൽകിയത്. എന്നാൽ ശസ്ത്രക്രിയയുടെ സ്വഭാവമോ നിലവിലെ ആരോഗ്യനിലയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

"ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ആശുപത്രി വിട്ട് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം," എന്നാണ് ബ്ലോഗിൽ അമിതാഭ് ബച്ചൻ കുറിച്ചത്.

കൂടാതെ ബ്ലോഗിൽ ജീവിതത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും താരം പങ്കുവെച്ചു. "നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി മുന്നേറുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും.

മറ്റുചിലർ ഭൂതകാലത്തിലെ പ്രതാപത്തിൽ മാത്രം ജീവിക്കും. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്; അതിൽ ശരിയോ തെറ്റോ ഇല്ല," എന്നാണ് അദ്ദേഹം കുറിച്ചത്. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ആശംസിച്ചുകൊണ്ടാണ് അമിതാഭ് ബച്ചൻ ബ്ലോഗ് അവസാനിപ്പിച്ചത്.

ബ്ലോഗിന് പിന്നാലെ "കളി അവസാനിച്ചു... പക്ഷേ ജോലി ഇപ്പോഴും തുടരുന്നു" എന്ന മറ്റൊരു കുറിപ്പും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ആരാധകർക്കിടയിൽ ശക്തമായി.

ശസ്ത്രക്രിയയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ലോകമെമ്പാടുമുള്ള ആരാധകർ അമിതാഭ് ബച്ചൻ എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്ന ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുകയാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10