Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉത്സവകാല വിൽപനയ്ക്കിടയിലും ആമസോണിൽ വൻ പിരിച്ചുവിടൽ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാർക്ക് ജോലി നഷ്ടമായി

ഉത്സവകാല വിൽപനയ്ക്കിടയിലും ആമസോണിൽ വൻ പിരിച്ചുവിടൽ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാർക്ക് ജോലി നഷ്ടമായി

ഉത്സവകാല വിൽപനയ്ക്കിടയിലും ആമസോണിൽ വൻ പിരിച്ചുവിടൽ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാർക്ക് ജോലി നഷ്ടമായി

ന്യൂഡൽഹി: ഇ-കോമേഴ്സ് ഭീമനായ ആമസോണിൽ വീണ്ടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ. ഇന്ത്യ, യു.എസ്, യുകെ എന്നിവിടങ്ങളിലെ വൈറ്റ് കോളർ ജീവനക്കാരെയാണ് ഈ പുതിയ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. ആമസോണിന്റെ ജനപ്രിയ ഉത്സവകാല വിൽപനയായ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' സജീവമായി നടക്കുന്നതിനിടെയുള്ള ഈ നീക്കം ജീവനക്കാർക്കിടയിൽ വലിയ ആശങ്ക പടർത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ആയിരത്തോളം ജീവനക്കാരെയാണ് ഇത്തവണ ഒഴിവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കമ്പനിയുടെ ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്റ്റോർസ്' വിഭാഗത്തിലാണ് പ്രധാനമായും പിരിച്ചുവിടൽ നടന്നിട്ടുള്ളത്. കസ്റ്റമർ സർവീസ്, സെല്ലിംഗ് പാർട്ണർ സർവീസസ്, മാർക്കറ്റ്‌പ്ലേസ് സപ്പോർട്ട്, റീട്ടെയിൽ വിഭാഗത്തിലെ എൻജിനീയറിംഗ് ടീമുകൾ എന്നിവയിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. കമ്പനിയുടെ ഇന്റേണൽ കമ്മ്യൂണിക്കേഷൻ ശൃംഖലയായ സ്ലാക്ക് (Slack) വഴിയാണ് ജീവനക്കാർ വിവരങ്ങൾ പങ്കുവെച്ചത്.

ചെലവ് ചുരുക്കുന്നതിന്റെയും സംഘടനാ രീതി ലളിതമാക്കുന്നതിന്റെയും ഭാഗമായി മുൻപും ആമസോൺ വലിയ തോതിൽ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ എ.ഐ (AI), ഡേറ്റാ സെന്ററുകൾ, മറ്റ് സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ വൻതുക നിക്ഷേപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയിൽ ബെംഗളൂരുവിൽ വമ്പൻ ക്യാമ്പസ് തുറക്കുന്നത് ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ ആമസോൺ നടത്തുന്നുണ്ടെങ്കിലും, തന്ത്രപ്രധാന മേഖലകളിലേക്ക് വിഭവങ്ങൾ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നീക്കങ്ങളെ വിദഗ്ധർ കാണുന്നത്.








Related articles

See all
Popular News

കരിമ്പിന് പകരം ചോളം; എഥനോൾ സംഭരണത്തിൽ നിർണ്ണായക മാറ്റവുമായി എണ്ണക്കമ്പനികൾ, ഇറച്ചി-മുട്ട വ...

Popular News

കുതിപ്പുമായി സൊമാറ്റോയും ബ്ലിങ്കിറ്റും; റെക്കോർഡ് വരുമാനം, മാതൃകമ്പനിയായ എറ്റേണലിന്റെ ലാഭം...

Popular News

സൈബർ ആക്രമണം: ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി എസ്‌.ബി.ഐ; പണം സുരക്ഷിതമെന്ന് ബാങ്ക്

Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Save your stories

Sign in