Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'പഴയ അലക്‌സയേക്കാള്‍ മിടുക്കനാണ് പുതിയ അലക്‌സാ'; സ്മാര്‍ട്ടായി ആമസോണ്‍ അലക്‌സാ+ ഇന്ത്യയിലെത്തി

'പഴയ അലക്‌സയേക്കാള്‍ മിടുക്കനാണ് പുതിയ അലക്‌സാ'; സ്മാര്‍ട്ടായി ആമസോണ്‍ അലക്‌സാ+ ഇന്ത്യയിലെത്തി
AMAZON ALEXA

നിങ്ങൾ പറയുന്നത് വെറുതെ കേട്ടുനിൽക്കുക മാത്രമല്ല, കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഒരു മനുഷ്യനെപ്പോലെ തിരികെ സംസാരിക്കാൻ ഇനി ആമസോണിന്റെ അലക്സയ്ക്ക് കഴിയും. കൂടുതൽ സ്വാഭാവികമായ സംഭാഷണശേഷിയോടെ ആമസോൺ അവതരിപ്പിക്കുന്ന 'അലക്സാ+' (Alexa+) ഇപ്പോൾ ഇന്ത്യയിലുമെത്തി. നിലവിൽ ലിമിറ്റഡ് ആക്‌സസ് രീതിയിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പുതിയ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ, പുതിയതായി പുറത്തിറങ്ങുന്ന അനുയോജ്യമായ ആമസോൺ എക്കോ  ഉപകരണങ്ങൾ വാങ്ങുന്നവർക്കും ഈ സേവനം സ്വന്തമാക്കാം. ഇന്ത്യൻ ഉപയോക്താക്കൾക്കായി തികച്ചും സൗജന്യമായാണ് ആമസോൺ ഇപ്പോൾ അലക്സാ+ നൽകുന്നത്.

ജനറേറ്റീവ് എ.ഐ കരുത്തില്‍ പുതിയ ആര്‍ക്കിടെക്ചര്‍

പഴയ അലക്‌സയുടെ ഒരു ചെറിയ പരിഷ്‌കരിച്ച പതിപ്പല്ല അലക്‌സാ+ എന്ന് ആമസോണ്‍ പറയുന്നു. വലിയ ഭാഷാ മോഡലുകളും ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള പൂര്‍ണ്ണമായും പുതിയൊരു ആര്‍ക്കിടെക്ചറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പഴയ അലക്‌സയുടെ പേരും സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ സാങ്കേതികവിദ്യ പൂര്‍ണ്ണമായും പുതുക്കിയിട്ടുണ്ടെന്ന് ആമസോണ്‍ അലക്‌സ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് മിഷേല്‍ ബുട്ടി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള 600 ദശലക്ഷത്തിലധികം ഉപകരണങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ സേവനം കൂടുതല്‍ പ്രയോജനകരമാകും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍

ഇന്ത്യന്‍ ഉപയോക്താക്കളുടെ സംസാരശൈലിക്കും വീടുകളിലെ അന്തരീക്ഷത്തിനും അനുയോജ്യമായാണ് അലക്‌സാ+ ക്രമീകരിച്ചിരിക്കുന്നത്. പശ്ചാത്തല ശബ്ദങ്ങളും ഒരേ സമയം നിരവധി പേര്‍ സംസാരിക്കുന്ന സാഹചര്യങ്ങളും ഉള്ള ഇന്ത്യന്‍ വീടുകളില്‍ ശബ്ദം കൃത്യമായി തിരിച്ചറിയാന്‍ സംവിധാനത്തെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ടീന സിദാന പറഞ്ഞു. കൂടാതെ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സംഭാഷണത്തിനിടെ ഇംഗ്ലീഷും പ്രാദേശിക ഭാഷകളും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന 'കോഡ് സ്വിച്ചിങ്' ശൈലിയും അലക്‌സാ+ തിരിച്ചറിയും. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് എന്നിവയാണ് പിന്തുണയ്ക്കുന്നത്. മറ്റ് പ്രാദേശിക ഭാഷകള്‍ ഉടന്‍ എത്തും.

ഷോപ്പിംഗും റെസ്റ്റോറന്റ് ബുക്കിംഗും ഇനി വോയ്‌സ് കമാന്‍ഡ് വഴി

സ്മാര്‍ട്ട് ഹോം നിയന്ത്രണം, ഭക്ഷണ ആസൂത്രണം, റസ്റ്ററന്റ് ബുക്കിംഗ്, ട്രാവല്‍ പ്ലാനിംഗ്, സംഗീതം കണ്ടെത്തല്‍ തുടങ്ങിയവയെല്ലാം സ്വാഭാവിക സംഭാഷണത്തിലൂടെ ചെയ്യാന്‍ അലക്‌സാ+ സഹായിക്കും. ആമസോണ്‍ നൗ വഴി വോയ്‌സ് കമാന്‍ഡിലൂടെ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും, ഉല്‍പ്പന്നങ്ങളുടെ വില താരതമ്യം ചെയ്യാനും, വില കുറയുമ്പോള്‍ നോട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി അലാറം സജ്ജമാക്കാനും ഇതിന് കഴിയും.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുന്‍ഗണന

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് അലക്‌സാ+ നല്‍കുന്നത്. 'അലക്‌സ' എന്ന വേക്ക് വേഡ് കേള്‍ക്കുന്നത് വരെ ഉപകരണം ശബ്ദമൊന്നും റെക്കോര്‍ഡ് ചെയ്യില്ല. വേക്ക് വേഡ് തിരിച്ചറിഞ്ഞ ശേഷമുള്ള നീല വെളിച്ചം തെളിയുമ്പോള്‍ മാത്രമേ ശബ്ദം ക്ലൗഡിലേക്ക് അയക്കൂ. അലക്‌സ പ്രൈവസി ഡാഷ്ബോര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് വോയ്‌സ് റെക്കോര്‍ഡുകള്‍ പരിശോധിക്കാനും അവ എത്രകാലം സൂക്ഷിക്കണമെന്ന് സ്വയം തീരുമാനിക്കാനും സാധിക്കും.

വിലയും ലഭ്യതയും

നിലവില്‍ സൗജന്യമായി ലഭ്യമാകുന്ന ഈ സേവനം ഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ പൂര്‍ണ്ണ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് തുടര്‍ന്നും സൗജന്യമായിരിക്കും. എന്നാല്‍ പ്രൈം ലൈറ്റ്, പ്രൈം ഷോപ്പിംഗ് എഡിഷന്‍ ഉപയോഗിക്കുന്നവര്‍ക്കും പ്രൈം അംഗത്വമില്ലാത്തവര്‍ക്കും പ്രതിമാസം 2000 രൂപ നിരക്കിലായിരിക്കും അലക്‌സാ+ ലഭ്യമാകുക


Related articles

See all
Popular News

പകുതി വിലയിൽ പുതിയ എഐ മോഡലുകൾ: ഓപ്പൺഎഐ ജിപിടി-6 സോളും ലൂണയും പുറത്തിറക്കി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

‘പ്രോ’ ഇനി കൂടുതൽ പ്രോ! ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

Popular News

‘80കളിൽ ഇവർ എങ്ങനെയിരിക്കും?’; താരങ്ങളും നേതാക്കളും റെട്രോ ലുക്കിൽ, വൈറലായി AI ട്രെൻഡ്

Save your stories

Sign in