Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

അജിത് അഗാർക്കർ അടക്കമുള്ള 4 അംഗങ്ങള്‍ സീനിയർ സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു

അജിത് അഗാർക്കർ അടക്കമുള്ള 4 അംഗങ്ങള്‍ സീനിയർ സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു
മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ അടക്കമുള്ളവർ മുംബൈ ക്രിക്കറ്റ് ടീമിന്‍റെ സീനിയർ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. സെലക്ഷൻ കമ്മിറ്റി ചെയർമാനായ അഗാർക്കറിനൊപ്പം നിലേഷ് കുൽക്കർണി, സുനിൽ മോറെ, രവി താക്കർ എന്നിവരാണ് രാജിവെച്ചത്. സെലക്ഷൻ പാനലിന്‍റെ ഭാവിയെ സംബന്ധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താത്കാലിക കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് രാജി. മുംബൈ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ സെലക്ടർമാരെ പുറത്താക്കാൻ അസോസിയേഷനിലെ ചില അംഗങ്ങൾ പ്രത്യേക യോഗം ചേർന്നു തീരുമാനിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ഇംപ്രൂവ്മെൻറ് കമ്മിറ്റി നീക്കത്തെ എതിർത്ത് രംഗത്തെത്തി. ഇതേത്തുടർന്നു താത്കാലിക കമ്മിറ്റി ഇക്കാര്യത്തിൽ നിയമോപദേശം തേടുകയായിരുന്നു. കഴിഞ്ഞ രണ്ട് സീസണിനിടെ വിജയ് ഹസാരെ കിരീടം നിലനിർത്താനായത് മാത്രമായിരുന്നു മുംബൈയുടെ നേട്ടം. രഞ്ജി ട്രോഫിയിൽ അടക്കം മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചിരുന്നില്ല.

Related articles

See all
Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

ആരാ ഈ നമ്പൂരിയും മണി സുന്ദറും?; സ്‌കോര്‍കാര്‍ഡ് കണ്ട് മൂക്കത്ത് വിരല്‍വെച്ച് ഇന്ത്യന്‍ ആരാ...

Popular News

ചരിത്രപോരാട്ടത്തിന് കൊല്‍ക്കത്ത: ബ്രസീലിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യയുടെ മഹാപരീക്ഷണം; സ...

Save your stories

Sign in