Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ പ്രതിയ്ക്ക് പാര്‍ട്ടി ബന്ധമെന്ന് ആരോപണം

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ പ്രതിയ്ക്ക് പാര്‍ട്ടി ബന്ധമെന്ന് ആരോപണം
"തിരുവല്ലയിൽ അൽപ്പം മുമ്പ് പെൺകുട്ടിയെ പച്ചയ്ക്ക് തീ കൊളുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അജിൻ രണ്ട് ദിവസം മുമ്പ് പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥി വീണാ ജോർജ്ജിനുവേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോൾ എടുത്ത ചിത്രം " എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം... രാവിലെ 9 മണിയോടെയാണ് കുമ്പനാട് സ്വദേശി അജിൻ റജി മാത്യു തിരുവല്ലയിൽ നടുറോഡിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശി കവിത വിജയകുമാർ (18) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയ നൈരാശ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും ഇരുവരും +2 വിന് ഒന്നിച്ച് പഠിക്കുന്ന സമയം മുതൽ അജിൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നും പൊലീസ് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in