Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

എഐസിസി ന്യൂനപക്ഷ വകുപ്പ് പുനഃസംഘടിപ്പിച്ചു; ഡി.കെ. ബ്രിജേഷ് വൈസ് ചെയർമാന്‍

എഐസിസി ന്യൂനപക്ഷ വകുപ്പ് പുനഃസംഘടിപ്പിച്ചു; ഡി.കെ. ബ്രിജേഷ് വൈസ് ചെയർമാന്‍
  ന്യൂഡല്‍ഹി: എഐസിസി ന്യൂനപക്ഷ വകുപ്പ് പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുന്‍ ഖാർഗെ അംഗീകാരം നല്‍കി. 11 വൈസ് ചെയർമാന്‍മാരും 34 ദേശീയ കോർഡിനേറ്റർമാരും 23 ജോയിന്‍റ് കോർഡിനേറ്റർമാരും അടങ്ങുന്നതാണ് പട്ടിക.  സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള എംപിയായ ഇമ്രാൻ പ്രതാപ് ഗർഹിയാണ് ന്യൂനപക്ഷ വകുപ്പിന്‍റെ ചെയർമാൻ. ഡി.കെ. ബ്രിജേഷ്, അഡ്വ. അനില്‍ തോമസ് എന്നിവരുള്‍പ്പെടെ 11 പേരാണ് വൈസ് ചെയർമാന്‍മാർ. ഹെൻറി ഓസ്റ്റിന്‍, ജോഗി ചെറിയാന്‍ എന്നിവരുള്‍പ്പെടെ 34 പേരാണ് കോർഡിനേറ്റർമാരുടെ പട്ടികയിലുള്ളത്. 23 ജോയിന്‍റ് കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ. ബ്രിജേഷ്, കർണാടകയിൽ നിന്നുള്ള കെപിസിസി അംഗമാണ്. കർണ്ണാടക യൂത്ത് കോൺഗ്രസ് കോ-ഓർഡിനേറ്ററായിരുന്നു. കേരള സ്റ്റുഡന്‍റ്‌സ് യൂണിയൻ സ്ഥാപക നേതാവായിരുന്ന അഡ്വ. കെ.ഡി. ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. തലശേരി കൈതക്കേൽ കുടുംബാംഗം. സംഘടനാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വകുപ്പിന്‍റെ നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക പിസിസി ന്യൂനപക്ഷ വകുപ്പിന്‍റെ മുൻ വൈസ് ചെയർമാനായിരുന്നു.      

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in