Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമെന്ന് എം.എം ഹസന്‍

സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമെന്ന് എം.എം ഹസന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്ത് പൂർണ ഭരണസ്തംഭനമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ഉദ്യാഗസ്ഥരെ തോക്കിൻമുനയിൽ നിർത്തി സർക്കാർ പണപ്പിരിവ് നടത്തുന്നതായും എം.എം ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിസഭായോഗം ചേരാൻ കഴിയാത്ത അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് എം. എം. ഹസൻ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ല. ഉളളത് ധനസമാഹരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഉദ്യാഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുളള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണം. ജീവനക്കാർക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.എം ഹസൻ പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐയും പോലീസും സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. പോലീസിന്റ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്ന സാഹചര്യം പോലും ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Kerala

ഇന്ധനവിലവര്‍ധനവിനെതിരെ തലസ്ഥാനത്ത് യു.ഡി.എഫ് പ്രതിഷേധം

Sports

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം വീണ്ടും; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

Kerala

പ്രളയക്കെടുതി; കെ.പി.സി.സി 1000 വീടുകള്‍ നിര്‍മിച്ചുനല്‍കും

Kerala

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Save your stories

Sign in