Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'കൊവിഡില്‍ വലഞ്ഞ സാധാരണക്കാരനുള്ള ഇരുട്ടടി' ; ഇന്ധനവിലവർധനയില്‍ കേന്ദ്രത്തിനെതിരെ എബിവിപി, രൂക്ഷവിമർശനം

'കൊവിഡില്‍ വലഞ്ഞ സാധാരണക്കാരനുള്ള ഇരുട്ടടി' ; ഇന്ധനവിലവർധനയില്‍ കേന്ദ്രത്തിനെതിരെ എബിവിപി, രൂക്ഷവിമർശനം
തിരുവനന്തപുരം : ഇന്ധനവിലവർധനയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എബിവിപി. കൊവിഡ് ദുരന്തം കൊണ്ട് വലഞ്ഞ സാധാരണക്കാരനുള്ള ഇരുട്ടടിയാണ് ഇന്ധനവില വർധനവെന്ന് ഫേസ്ബുക്ക്  കുറിപ്പില്‍ എബിവിപി കേരള ഘടകം കുറ്റപ്പെടുത്തുന്നു. ‘പെട്രോളിന്റെയും പാചകവാതകത്തിന്‍റെയും വിലവർധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണ്. കോവിഡ്മൂലം വലയുന്ന ജനത്തിന് ഇരുട്ടടിയാണ് വിലവർധനവ്. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി വിലവർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാവണം.’ എബിവിപി പറയുന്നു. https://www.facebook.com/ABVPKeralaOfficial/photos/a.733998526665812/4071616066237358/ കേരളത്തിലും പെട്രോള്‍ വില സെഞ്ച്വറിയടിച്ചിരുന്നു . തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രീമിയം പെട്രോളിന് വില നൂറ് കടന്നു. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. കൊവിഡ് കാലത്തും മയമില്ലാതെ നടത്തുന്ന വിലവര്‍ധനവില്‍ വലയുകയാണ് പൊതുജനം. ഇതേരീതിയില്‍ വില ഉയര്‍ന്നാല്‍ സാധാരണ പെട്രോളും വൈകാതെ 100 കടക്കും. പെട്രോളിനോട് മല്‍സരിച്ച് കുതിച്ചുയരുന്ന ഡീസല്‍ വിലയും കുടുംബ ബജറ്റുകളെ തകിടം മറിക്കുകയാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in