Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Kottayam Murder| പാലായില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു: ഒരാള്‍ വെട്ടേറ്റു മരിച്ചു

Kottayam Murder|  പാലായില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു: ഒരാള്‍ വെട്ടേറ്റു മരിച്ചു
കോട്ടയം: പാലായില്‍ ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭരണങ്ങാനം ഇടമറ്റം എഫ്.സി. കോണ്‍വെന്റിലെ ജീവനക്കാരനായ അറുമുഖം ഷണ്‍മുഖവേല്‍ (സൂര്യ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10:15 ഓടെ ഇവര്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ, ഒപ്പം താമസിച്ചിരുന്ന കാര്‍ത്തിക് സെല്‍വരാജ് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സൂര്യയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂര്യയെ പാലാ പോലീസ് എത്തി ഉടന്‍ തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കാര്‍ത്തിക് സെല്‍വരാജിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in