വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിര്‍മ്മാണ മേഖലയില്‍ വാഹനങ്ങളും ആളുകളും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്തുനിന്ന് ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി. സിദ്ദിഖ് നിര്‍ദേശം നല്‍കി. മേപ്പാടി മേഖലയില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ഇതേത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലും കനത്ത മഴയുമാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.