Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബംഗാളിൽ ട്രെയിന്‍ പാളം തെറ്റി 9 മരണം, 45 പേർക്ക് പരിക്ക്

ബംഗാളിൽ ട്രെയിന്‍ പാളം തെറ്റി 9 മരണം, 45 പേർക്ക് പരിക്ക്
  ബംഗാളിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 9 പേർ മരിച്ചു. ജൽപായ്ഗുരി ജില്ലയിലെ മയ്നാഗുരി പട്ടണത്തിനു സമീപമാണ് ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റിയത്.  45 യാത്രക്കാർക്ക് പരിക്കേറ്റതായാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. പരിക്കേറ്റവരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഇന്നലെ ബിക്കാനീർ ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് വൈകിട്ട് ഗുവാഹത്തിയിൽ എത്തേണ്ടതായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കും.  

Related articles

See all
Popular News

ഭൂട്ടാനില്‍ ഹിമതടാകം പൊട്ടി; ബംഗാളിലും അസമിലും മിന്നല്‍ പ്രളയ മുന്നറിയിപ്പ്, ആയിരക്കണക്കിന...

Popular News

'മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു': ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി സമരം വിജയം

Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത...

Save your stories

Sign in