Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു
  ജമ്മു-കശ്മീര്‍:  ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. രണ്ടു സൈനികർക്ക് വീരമൃത്യു. പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന നാലു ഭീകരർക്കാതി തിരച്ചില്‍ തുടരുകയാണ്.  ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മോഡേർഗാം ഗ്രാമത്തില്‍ സിആർപിഎഫിന്‍റെയും സൈന്യത്തിന്‍റെയും പ്രാദേശിക പോലീസിന്‍റെയും സംയുക്ത ആക്രമണത്തിനിടെയാണ് ഒരു സൈനികന്‍ വീരമൃത്യു വരിച്ചത്. കുൽഗാമിലെ ഫ്രിസൽ പ്രദേശത്ത് നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് നാലു ഭീകരരെ സൈന്യം വധിച്ചത്. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടൽ സ്ഥലത്ത് രണ്ട് ഭീകരർ കൂടി ഉണ്ടെന്ന് സംശയിക്കുന്നു. ജമ്മു-കശ്മീരിലെ വിവിധ ജില്ലകളിലായി നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ മേഖലയിൽ അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങള്‍ വർധിച്ചുവരുന്നതാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ മാസം, ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.

Related articles

See all
Popular News

ദീപാവലി ആഘോഷത്തിന്റെ നിറപ്പകിട്ടിനിടയിൽ നമ്മൾ ശ്വസിക്കുന്നത് വിഷവായുവാണോ?; ആഘോഷങ്ങളിലും വേ...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in