Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സീരിയല്‍ കില്ലര്‍ 'കൊതുക്' ഡാ സില്‍വ പിടിയില്‍; കൊന്നൊടുക്കിയത് 16 പേരെ

സീരിയല്‍ കില്ലര്‍ 'കൊതുക്' ഡാ സില്‍വ പിടിയില്‍; കൊന്നൊടുക്കിയത് 16 പേരെ

സാവോ പോളോ: ബ്രസീലില്‍ 16 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 33-കാരന്‍ ജോര്‍ലാന്‍ ലോപ്പസ് ഡി സില്‍വയെ പൊലീസ് അറസ്റ്റ് ചെയ്തു. വനത്തിനുള്ളില്‍ താത്കാലിക കൂടാരങ്ങള്‍ കെട്ടി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ബ്രസീലിയന്‍ പൊലീസ് പിടികൂടിയത്.

ശരീരപ്രകൃതിയിലെ മെലിഞ്ഞ അവസ്ഥ കാരണം നാട്ടുകാര്‍ ഇയാളെ 'മൊസ്‌കിറ്റോ' (കൊതുക്) എന്നാണ് വിളിച്ചിരുന്നത്. കാടിനുള്ളില്‍ കഴിഞ്ഞിരുന്നതിനാല്‍ വര്‍ഷങ്ങളോളം ഇയാളെ കണ്ടെത്താനോ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കാനോ സാധിച്ചിരുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡഗ്ലസ് ഗാര്‍സിയ പറഞ്ഞു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ പാരൈബയിലെ മുലുങ്കു എന്ന ഒറ്റപ്പെട്ട പ്രദേശത്താണ് അടുത്തിടെ കൊലപാതകങ്ങള്‍ നടന്നത്.

സെപ്റ്റംബര്‍ 13-നായിരുന്നു പ്രതിയുടെ അറസ്റ്റ്. പൊതുസ്ഥലത്തുവെച്ച് 18 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ വെടിവെച്ചുകൊന്നതോടെയാണ് പൊലീസ് ഇയാളെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിച്ചു തുടങ്ങിയത്. കുറ്റവാളികളെ മാത്രമാണ് താന്‍ ആക്രമിച്ചതെന്നാണ് പ്രതിയുടെ വാദമെങ്കിലും തെളിവുകള്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നു. താന്‍ ആദ്യമായി കൊലപാതകം നടത്തിയത് 13-ാം വയസ്സിലാണെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

കാടിനുള്ളിലെ സ്വന്തം കൂടാരത്തിലേക്ക് എത്തിയപ്പെടാന്‍ സാധിക്കാതെ വന്നതോടെ രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പ്രതി വേഷം മാറിയത്. കറുപ്പും വെള്ളയും വരകളുള്ള സ്ത്രീകളുടെ വസ്ത്രവും വിഗ്ഗും ധരിച്ച്, നഖങ്ങളില്‍ പെയ്ന്റ് പൂശിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ നോക്കിയത്. കൂടാതെ, തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെയും ഇയാള്‍ കയ്യിലേന്തിയിരുന്നു.

പ്രദേശത്തെ ക്രിമിനല്‍ ഗാങ്ങുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ വ്യക്തിപരമായ പോരാട്ടത്തിലായിരുന്നുവെന്നും അല്ലാതെ സംഘങ്ങളുമായി ബന്ധമില്ലെന്നുമാണ് ഇയാളുടെ അവകാശവാദം. കൂടുതല്‍ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ മറ്റ് അന്വേഷണങ്ങള്‍ തുടരുകയാണ്.

Related articles

See all
Popular News

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്ക'; വീണ്ടും അവകാശവാദവുമായി ട്രംപ്

Popular News

'എഐ അല്ല എസ്‌ഐ'; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറ്റി സൂപ്പര്‍ ഇന്റലിജന്‍സ് ആക്കണം: ആവശ്യവ...

Popular News

ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിക്ക് തുടക്കം: വൈകാരിക പ്രസംഗവുമായി ഗുട്ടെറസ്; ഇറാനോട...

Popular News

വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷം: സിഎന്‍എന്നിനെ പ്രസ് പൂളില്‍ നിന്ന് ഒ...

Save your stories

Sign in