Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകൾ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകൾ
ന്യൂഡല്‍ഹി : വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 11 മെഡലുകൾ. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ്‌ ഗുപ്‌തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായത്. ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി.കെ, സിന്ധു വി.പി, സന്തോഷ് കുമാർ എസ്, സി.എം സതീശൻ എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. അഗ്നിശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥൻ മനോജ് ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. രാജസ്ഥാൻ ജോധ്പൂർ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. 1380 ഉദ്യോഗസ്ഥരാണ് ഈ വർഷത്തെ പൊലീസ് മെഡലിന് അർഹരായത്.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in