Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സില്‍വർലൈന് 10 മീറ്റർ ബഫർ സോണ്‍; മന്ത്രി സജി ചെറിയാന്‍റെ വാദം തള്ളി കെ റെയില്‍ എംഡി

സില്‍വർലൈന് 10 മീറ്റർ ബഫർ സോണ്‍; മന്ത്രി സജി ചെറിയാന്‍റെ വാദം തള്ളി കെ റെയില്‍ എംഡി
തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വാദം തള്ളി കെ റെയിൽ എംഡി കെ അജിത് കുമാർ. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കി. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള കാര്യങ്ങളറിയാനുള്ള സ‍ർവേയാണ് ഇപ്പോൾ നടക്കുന്നത്. സ‍ർവേ പൂർത്തിയാക്കി റെയിൽവേയുടെ അം​ഗീകാരം കിട്ടിയാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടത്താൻ പറ്റൂ. കല്ലിടലുമായി മുന്നോട്ട് പോകുമെന്നും കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടുമെന്നും കെ റെയില്‍ എംഡി പറഞ്ഞു.

Related articles

See all
Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Save your stories

Sign in