Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഒരു കിലോ എംഡിഎംഎയുമായി യുവതിയെ പിടികൂടിയ സംഭവം; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഒരു കിലോ എംഡിഎംഎയുമായി യുവതിയെ പിടികൂടിയ സംഭവം; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
  കൊച്ചി: ആലുവയിൽ ഒരു കിലോ എംഡിഎംഎയുമായി യുവതിയെ പിടികൂടിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവർക്കെതിരായാണ് ആലുവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണിലാണ് ഒരു കിലോ എംഡിഎംഎയുമായി മംഗളുരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെ (26) പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ആലുവ റയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. വാട്ടർ ഹീറ്ററിൽ ഡൽഹിയിൽ നിന്ന് ട്രയിനിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീറിനെയും (35) പോലീസ് പിടികൂടിയിരുന്നു. യുവതിയുമായി ബന്ധമുള്ളയാളാണ് ഇയാൾ. അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന മയക്കുമരുന്നാണ് യുവതിയിൽ നിന്നും കണ്ടെടുത്തത്. ഈ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497 9871 14, 9497980506 എന്നീ നമ്പറിൽ വിളിച്ചറിയിക്കുക.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in