തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വെട്ടിനിരത്തി പാർട്ടി മുഖപത്രം ദേശാഭിമാനി. വി.എസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ പതിപ്പ് വിതരണം ചെയ്തില്ല. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെ.വി. സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പാണ് ഒഴിവാക്കിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് വാരാന്തപ്പതിപ്പ് അവസാന നിമിഷം ഒഴിവാക്കിയത്.
ഞായറാഴ്കളില്‍ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്. ജൂലൈ 21-ന് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായാണ് അനുസ്മരണക്കുറിപ്പ് തയ്യാറാക്കിയത്. എന്നാല്‍ "സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല" എന്ന് പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു.
വി.എസിനെ വെട്ടി ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർമ്മക്കുറിപ്പ് ഒഴിവാക്കി, 'സാങ്കേതിക കാരണങ്ങളെന്ന്' വിശദീകരണം
വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് വാരാ...