പ്ലാനിംഗ് ബോർഡ് നിയമനം : പി.എസ്.സി തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിയമ നടപടിക്കൊരുങ്ങി ഉദ്യോഗാർത്ഥികൾ

Jaihind News Bureau
Monday, October 14, 2019

പ്ലാനിംഗ് ബോർഡ് നിയമനത്തിൽ പി.എസ്.സി നടത്തിയ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്.മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഇടതു അനുഭാവികളായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ കുടുതൽ മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചത്. എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ പല ഉദ്യോഗാർത്ഥികളോടും കാര്യമായ ചോദ്യങ്ങൾ ചോദിക്കാതെ അഭിമുഖം പ്രഹസനമാക്കി മാറ്റി. പരീക്ഷാ തട്ടിപ്പിനെതിരെ നിയമ നടപടിക്ക് തയ്യാറെടുക്കുയാണ് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ.

പരീക്ഷാ തട്ടിപ്പിന് പിന്നാലെയാണ് പ്ലാനിംഗ് ബോർഡ് ചീഫ് നിയമനത്തിലെ തട്ടിപ്പിന്‍റെ കുടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. എഴുത്ത് പരീക്ഷയിൽ പിന്നിലായിരുന്ന ഇടത് നേതാക്കളായ ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ മുന്നിലെത്തിക്കാൻ അഭിമുഖ പരീക്ഷയിൽ വഴിവിട്ട് അധികം മാർക്ക് നൽകി എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്ന മൂന്ന് പേർക്ക് അഭിമുഖത്തിൽ മാർക്ക് കൈയയച്ചു നൽകിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നു.അഭിമുഖ പരീക്ഷ വെറും പ്രഹസനമാക്കി പി.എസ്.സി മാറ്റുകയായിരുന്നു.റാങ്ക് ലിസ്റ്റിൽ ആദ്യമെത്തിയ ഇടതു അനുഭാവികളുടെ അഭിമുഖം 15 മിനിറ്റിലേറെ നീണ്ടപ്പോൾ തഴുത്ത് പരീക്ഷയിൽ മുന്നിലെത്തിയ പല ഉദ്യാഗാർത്ഥികളുടെയും ഇന്റർവ്യൂ 5 മിനിറ്റിൽ ഒതുക്കി. ഇവരോട് കാര്യമായ ചോദ്യങ്ങളും ഇന്റർവ്യൂ ബോർഡിൽ നിന്ന് ഉണ്ടായില്ല. നിയമിക്കേണ്ടവരെ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച പോലെയാണ് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ പെറു മാറിയതെന്ന് റാങ്ക് പട്ടികയിൽ പിന്നിലായ ഉദ്യാഗാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

90 ശതമാനത്തിലധികം മാർക്കാണ് റാങ്ക് പട്ടികയിൽ മുന്നിലെത്തിയ ഇടത് അനുഭാവികൾക്ക് അഭിമുഖ പരീക്ഷയിൽ ലഭിച്ചത്. അഭിമുഖത്തിൽ 70 ശതമാനത്തിലധികം മാർക്ക് നൽകരുതെന്ന കീഴ് വഴക്കവും ഇവിടെ ലംഘിക്കപ്പെട്ടു. സോഷ്യൽ സർവീസ് ഡിവിഷനിൽ എഴുത്തുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് സൗമ്യ പി.ജെ എന്ന ഉദ്യാഗാർത്ഥിയായിരുന്നു.91.75 മാർക്ക്. എന്നാൽ അഭിമുഖത്തിൽ സൗമ്യക്ക് 40ൽ 11 മാർക്ക് മാത്രമാണ് നൽകിയത്. അഭിമുഖത്തിൽ 90 ശതമാനം മാർക്ക് ലഭിച്ച മൂന്നുപേരും ഇടത് അനുകൂല സർവീസ് സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളാണ്. ഇവരാണ് മൂന്നു റാങ്ക് ലിസ്റ്റിലും ആദ്യ റാങ്കുകാർ.ഇതിൽ ഒരാൾക്ക് 40ൽ 38 മാർക്കും നൽകി.

പ്ലാനിംഗ് ബോർഡിലെ മുൻപരിചയമാണ് അഭിമുഖത്തിൽ ഇവർക്ക് കൂടുതൽ മാർക്ക് ലഭിക്കാൻ കാരണമെന്നാണ് പി.എസ്.സിയുടെ വിശദീകരണം. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് മറ്റ് മേഖലയിൽ ഉള്ള ഉദ്യാഗാർത്ഥികളെ പ്ലാനിംഗ് ബോർഡിലെ തസ്തികകളിലേക്ക് എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും വിളിക്കുന്നത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. അത് മാത്രമല്ല അഭിമുഖത്തിൽ പങ്കെടുത്ത പ്ലാനിംഗ് ബോർഡിലെയോ, കേന്ദ്ര പ്ലാനിംഗ് വകുപ്പിലെയോ മറ്റ് ജീവനക്കാർക്കൊന്നും ഈ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നതു ശ്രദ്ധേയമായ വസ്തുതയാണ്. പി. എസ്.സി യുടെ തട്ടിപ്പിനെതിരെ കോടതിയെ സമീപിക്കാർ ഒരുങ്ങുകയാണ് ഒരു കൂട്ടം ഉദ്യാഗാർസികൾ.യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട നിയമന തട്ടിപ്പിന് സമാനമായ ക്രമക്കേട് ആണ് ആസൂത്രണ ബോർഡ് നിയമത്തിലും നടന്നിട്ടുള്ളതെന്നാണ് വിലയിരുത്തൽ.

https://youtu.be/KE1PLCP-wnI