പരീക്ഷാ ക്രമക്കേടിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ പിഎസ്‌സി യോഗം ഇന്ന്; ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ നടപടി ഉണ്ടാകും

Jaihind News Bureau
Monday, November 11, 2019

kerala-psc

വിവാദമായ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലെ തുടർ നടപടികൾ ഇന്ന് ചേരുന്ന പി എസ് സി യോഗം ചർച്ച ചെയ്യും. പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും മൂന്ന് പേരെ ഒഴിവാക്കി മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് പി.എസ്.സി ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന് ഇന്നത്തെ പി.എസ്.സി യോഗം അംഗീകാരം നൽകിയേക്കും.

ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ അയക്കുന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. മൂവായിരം ഉദ്യോഗാർത്ഥികൾക്ക് ഒരുമിച്ച് നിയമന ഉത്തരവ് നൽകുന്നതിന്‍റെ സാധ്യതകളാകും പി.എസ്.സി പരിശോധിക്കുക. പരീക്ഷയിൽ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട തുടർനടപടികളും യോഗം ചർച്ച ചെയ്യും