റഫേലിൽ മോദിക്ക് കുരുക്കു മുറുകുന്നു; സമാന്തര ചർച്ചയും ഗ്യാരണ്ടി നൽകില്ലെന്ന വിവരവും സുപ്രീംകോടതിയെ അറിയിച്ചില്ല

Jaihind Webdesk
Saturday, February 9, 2019

Modi-Rafale-1

റഫേലിൽ മോദിക്ക് കുരുക്കു മുറുകുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ച സുപ്രീംകോടതിയെ അറിയിച്ചില്ല. ഫ്രഞ്ച് സർക്കാർ ഗ്യാരണ്ടി നൽകില്ലെന്ന വിവരവും കോടതിയെ അറിയിച്ചില്ല.

കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സമാന്തര ചർച്ചയെ കുറിച്ച് ഇംഗ്ലീഷ് ദിനപത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് സമാന്തര ചർച്ചയുടെ വിവരങ്ങൾ കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചില്ലെന്ന കാര്യവും പുറത്തുവരുന്നത്.

ഫ്രഞ്ച് സർക്കാർ ഇടപാടിന് സോവറിൻ ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചത് സമാന്തര ചർച്ചയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഏഴംഗ സംഘം നടത്തിയ ചർച്ചയിൽ സോവറിൻ ഗ്യാരൻറി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സൊവറിൻ ഗ്യാരൻറി നിലവിൽ ഇല്ലെന്ന കാര്യവും അത് സുപ്രീംകോടതിയെ അറിയിച്ചില്ലെന്നുമുളള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ മോദിക്ക് മേൽ കുരുക്ക് മുറുകുകയാണ്.