ലോക കേരള സഭ ധൂർത്തിന്‍റെയും അഴിമതിയുടെയും മാമാങ്കമായി മാറിയെന്ന് എം.എം.ഹസൻ

Jaihind News Bureau
Wednesday, January 1, 2020

ലോക കേരള സഭ ധൂർത്തിന്‍റെയും അഴിമതിയുടെയും മാമാങ്കമായി മാറിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ.
ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിൽ സ്വീകരിച്ച ഒരു തീരുമാനവും നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് സർക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെയും ലോക കേരള സഭ തട്ടിപ്പാണെന്നും ആരോപിച്ച് കേരള പ്രദേശ്
പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

teevandi enkile ennodu para