കുമളി നാലാം മൈൽ പാലത്തിന് സമീപം പുരുഷന്‍റെ മൃതദേഹം; അന്വേഷണം

Jaihind Webdesk
Tuesday, May 14, 2024

 

ഇടുക്കി: കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. പാലത്തിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിൽ തലകീഴായ നിലയിലായിരുന്നു മൃതദ്ദേഹം. നാലാം മൈൽ പാണ്ടിക്കുഴി സ്വദേശി പണ്ഡിരംഗൻ ആണ് മരിച്ചത്. പാലത്തിൽ നിന്നും വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുമളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.