യുഎഇയിൽ സ്ഥിരതാമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വീസ വ്യവസായി എം എ യൂസഫലിക്ക്

Elvis Chummar
Monday, June 3, 2019

ദുബായ്: യു.എ.ഇയിൽ സ്ഥിരതാമസത്തിനുള്ള ആദ്യ ഗോൾഡൻ കാർഡ് താമസ വീസ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് ലഭിച്ചു. ആറായിരത്തിഎണ്ണൂറു പേർക്കാണ് ആദ്യഘട്ടത്തിൽ , സ്ഥിരം താമസത്തിനുള്ള അനുമതിയായ ഈ ഗോൾഡൻ കാർഡ് നൽകുന്നത്. വിദേശകാര്യ, താമസകാര്യവകുപ്പ്  എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സായിദ് സലേം അൽ ഷംസി വീസ കൈമാറി. തിരഞ്ഞെടുക്കപ്പെട്ട വ്യവസായികൾ, നിക്ഷേപകർ തുടങ്ങിയവർക്ക് ഗോൾഡൻ കാർഡ് വീസ അനുവദിക്കാൻ കഴിഞ്ഞമാസമാണ് യുഎഇ മന്ത്രിസഭ തീരുമാനിച്ചത്.