കൊവിഡ് : യു.എ.ഇയില്‍ ഇന്ന് 747 പുതിയ കേസുകള്‍ ; 2 മരണം, ആകെ രോഗികള്‍ 21,831 ആയി

Jaihind News Bureau
Friday, May 15, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ന് 747 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 21,831 ആയി കൂടി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 210 ആയി.

അതേസമയം, 398 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 7328 ആയി.