യു.എ.ഇയില്‍ മൂന്ന് കൊവിഡ് മരണം കൂടി ; രോഗബാധിതര്‍ 7755 , 490 പേര്‍ക്ക് കൂടി രോഗം

Jaihind News Bureau
Tuesday, April 21, 2020

ദുബായ് : യു.എ.ഇയില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച മൂന്നുപേരും ഏഷ്യന്‍ പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി. 490 പേര്‍ക്ക് ചൊവാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 7755 ആയി ഉയര്‍ന്നു. 83 പേര്‍ക്ക് കൂടി രോഗം പൂര്‍ണമായി ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയി.