മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ കൂടിവരുന്നതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു: കൊടിക്കുന്നില്‍ സുരേഷ് എം.പി 

Jaihind News Bureau
Tuesday, December 3, 2019

മഹാത്മാഗാന്ധി നാഷണല്‍ റൂറൽ എംപ്ലോയ്മെന്റ് ഗാരന്‍റി സ്കീം വഴി തൊഴില്‍   ദിനങ്ങള്‍ രാജ്യത്ത് വര്‍ദ്ദിച്ച് വരുന്നതായും ആളുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലേക്ക്     കൂടുതല്‍ ആകൃഷ്ടരാകുന്നുണ്ടെന്നും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ രേഖാമൂലം അറിയിച്ചു. കര്‍ഷക തൊഴിലാളികളുടെ വേജ് നിരക്കനുസരിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ദേശീയ തലത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നതെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. 2017-18-ല്‍ 233 തൊഴില്‍ ദിനങ്ങള്‍ ആയിരുന്നത് 2018-19-ല്‍ 268 തൊഴില്‍ ദിനങ്ങളായി വര്‍ദ്ധിപ്പിച്ചതായും മന്ത്രി കൊടിക്കുന്നില്‍ സുരേഷിന് മറുപടി നല്‍കി. 

teevandi enkile ennodu para