അയോധ്യ : മോദിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ സമാഹരിക്കാനുള്ള രാഷ്ട്രീയ അടവ് മാത്രമെന്ന് കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Wednesday, February 5, 2020

അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയിൽ നടത്തിയ പ്രസ്താവന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ രാമക്ഷേത്രത്തിന്‍റെ പേരിൽ സമാഹരിക്കാൻ നടത്തിയ രാഷ്ട്രീയ അടവ് മാത്രമാണെന്ന് കോൺഗ്രസ്സ്‌ലോക് സഭ ചീഫ് വിപ്പ്‌ കൊടിക്കുന്നിൽ സുരേഷ് എം പിപറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍റെ നന്ദിപ്രമേയ ചർച്ചയിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ലോക് സഭയിൽ പ്രസംഗിക്കേണ്ട പ്രധാന മന്ത്രി ധൃതിപിടിച്ചു ഇന്ന് ലോക് സഭചേർന്നപ്പോൾ ചോദ്യവേളയിൽ നടത്തിയ പ്രസ്താവന ബി ജെപിയുടെ രാഷ്ട്രീയ പാപ്പരത്തം ആണ്‌ സൂചിപ്പിക്കുന്നത് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അയോധ്യയിലെ രാമജന്മഭൂമിബാബ്റി മസ്ജിദ് വിഷയത്തിൽസുപ്രീം കോടതി വിശാല ബെഞ്ച്പുറപ്പെടുവിച്ച വിധി എല്ലാവരുംഅംഗീകരിച്ചതാണ്. പ്രസ്തുതവിധിന്യായത്തിൽ വ്യത്യസ്തതഅഭിപ്രായം ഉണ്ടെങ്കിലുംപരമോന്നത കോടതിയുടെ വിധിഅംഗീകരിക്കുകയും അതനുസരിച്ച്‌കോടതിയുടെ മേൽനോട്ടത്തിൽരാമക്ഷേത്ര നിർമാണവും മസ്ജിദ്പുനർനിർമിക്കാൻ അഞ്ച് ഏക്കർസ്ഥലം നൽകിയ വിധിയെ രാജ്യംഒറ്റക്കെട്ടായി അംഗീകരിച്ചതാണ്.
വർഷങ്ങളായി നിലനിന്നഅയോധ്യയിലെ റാം മന്ദിർ ബാബ്റിമസ്ജിദ് തർക്കത്തിനാണ് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് ഇടപെടലിലൂടെപരിഹാരമുണ്ടായത്.

രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കാനും ,ആ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രനിർമാണം നടത്തണമെന്നുംയുക്തമായ സ്ഥലത്തു മസ്ജിദ്നിർമിക്കാനുമുള്ള നടപടികൾസ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരുംഉത്തർ പ്രദേശ് സർക്കാരുമാണ് ,ഇതുമായി ബന്ധപ്പെട്ട നടപടികൾപുരോഗമിക്കുകയുമാണ്.പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽപരാമർശിച്ചത് സുപ്രീം കോടതിയുടെവിശാല ബെഞ്ചിന്റെനിർദേശങ്ങളാണ്. ഇതിൽയാതൊരു പ്രത്യേകതയുമില്ല. സുപ്രീംകോടതിയുടെ വിധിയുടെ മറവിൽഅയോദ്ധ്യ തർക്കംപരിഹരിച്ചതിനും രാമ ക്ഷേത്രനിർമാണം തൻറെ നേട്ടമായിഅവതരിപ്പിച്ചു ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണംനടത്താനുള്ള വിലകുറഞ്ഞനടപടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ലോക് സഭയിൽനടത്തിയ പ്രസ്താവന.

ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ ബി ജെ പികനത്ത പരാജയം നേരിടുമെന്ന്എല്ലാ സർവേകളും പ്രവചിച്ചസാഹചര്യത്തിൽ , മഹാരാഷ്ട്ര , ഹരിയാന , ജാർഖണ്ഡ്‌സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌തോൽവിയുടെ ആഘാതത്തിൽനിന്ന് കര കയറാത്ത ബി ജെ പിക്ക്ഡൽഹിയിലെ വിജയം അഭിമാനപ്രശ്നമാണ്, ഒപ്പം അവരുടെനിലനിൽപ്പിനെ കൂടി ബാധിക്കുന്നവിഷയവുമാണ്. ഡൽഹിയിലെഹിന്ദു വോട്ടുകളുടെ ധ്രുവീകരണംവഴി നിയമസഭയിൽ ഭൂരിപക്ഷംനേടുക എന്ന പദ്ധതി ആണ് പ്രധാനമന്ത്രി ലോക് സഭയിൽ അയോദ്ധ്യവിഷയത്തിൽ നടത്തിയപ്രസ്താവനയിലൂടെവെളിവായതെന്നു കൊടിക്കുന്നിൽസുരേഷ് എം പി പറഞ്ഞു .