ലോക്ക് ഡൗൺ : പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

Jaihind News Bureau
Wednesday, April 15, 2020

ലോക്ക് ഡൗൺ സംബന്ധിച്ച് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. കഴിഞ്ഞ 21 ദിവസം സ്വീകരിച്ചിരുന്ന മാർഗനിർദേശങ്ങൾ മേയ് 3 വരെ നീട്ടിക്കൊണ്ടു ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ ഇളവുകൾ നൽകരുതെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു.

ലോക്ഡൗൺ മാർഗനിർദേശങ്ങൾ:

വ്യവസായ മേഖലകൾക്ക് ഇളവുകൾ ഇല്ല

പൊതു ഗതാഗതത്തിനു ഇളവുകൾ ഇല്ല

കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകും

ഒരു രാഷ്ട്രീയ പാർട്ടിയുടേയും യോഗം പാടില്ല

ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും

മതപരമായ ചടങ്ങുകൾ ഒന്നും തുടർന്നും അനുവദിക്കില്ല

മരണാനന്തര ചടങ്ങിൽ 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം

ട്രെയിൻ സർവീസ് തുടങ്ങില്ല

സ്പെഷ്യൽ ട്രെയിനുകൾക്കും ആലോചന ഇല്ല

വ്യോമഗതാഗതം ആരംഭിക്കില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും

പോസ്റ്റ് ഓഫീസ് കൊറിയർ സർവീസുകൾ പ്രവർത്തിപ്പിക്കാം.

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം

50% സ്റ്റാഫുകളുമായി ഐ.ടി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം.

സർക്കാർ സേവനങ്ങൾക്കുള്ള കോൾ സെൻററുകൾ തുറക്കും.

നിർമാണ മേഖലക്കു പ്രവർത്തിക്കാം.

മെഡിക്കൽ ലാബുകൾ തുറക്കാം

അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുടർന്നും പ്രവർത്തിക്കും

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും

ചരക്ക് നീക്കം സുഗമമാക്കാൻ തീരുമാനം

ഏപ്രിൽ 20ന് ശേഷം ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി