വടക്കാഞ്ചേരിയില്‍ കിടപ്പ് രോഗികൾക്ക് കൈത്താങ്ങുമായി അനില്‍ അക്കര എംഎല്‍എ; മരുന്ന് വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതി ആരംഭിച്ചു

Jaihind News Bureau
Thursday, April 9, 2020

വടക്കാഞ്ചേരിയില്‍ കിടപ്പ് രോഗികൾക്ക് കൈത്താങ്ങുമായി അനില്‍ അക്കര എംഎല്‍എ. നിയോജകമണ്ഡലത്തിലെ കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികളില്‍ പലർക്കും മരുന്നുകടകളിൽ പോയി മരുന്ന് വാങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇവർക്ക് വീടുകളിൽ മരുന്ന് സൗജന്യമായി എത്തിച്ചു നൽകുന്ന പദ്ധതി മണ്ഡലത്തില്‍ ആരംഭിച്ചു. മരുന്ന് ആവശ്യമുള്ളവർ തങ്ങളുടെ മരുന്നിന്‍റെ കുറിപ്പടി എംഎല്‍എയുടെ തന്നെ വാട്സ്ആപ് നമ്പരായ 9387103702ൽ അയച്ചു നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് ആവശ്യമായ മരുന്ന് 24മണിക്കൂറിനകം വീട്ടിൽ എത്തിക്കുന്നതാണെന്നും ഈ വിതരണം ആവശ്യമായി വരുന്ന കാലഘട്ടം വരെ തുടരുന്നതാണെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ എംഎല്‍എ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.