കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം തടയണം; എടയന്നൂർ സ്വദേശിനി കോടതിയിലേയ്ക്ക്

webdesk
Saturday, November 24, 2018

complaint-Kannur-Airport

സ്വകാര്യ ഭൂമി കയ്യേറി റൺവേ നിർമിച്ചതിനാൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം തടയണമെന്നാവശ്യപ്പെട്ട് എടയന്നൂർ സ്വദേശിനി കോടതിയെ സമീപിക്കുന്നു.

ഒരേക്കർ ഭൂമിയുടെ രേഖയുണ്ടെങ്കിലും ഏൺപതേകാൽ സെന്‍റ് ഭൂമിയുടെ നഷ്ടപരിഹാരം മാത്രമാണ് കിയാൽ അധികൃതർ ഭൂടമയായ കെ.മുംതാസിന് നൽകിയത്. ബാക്കിയുള്ള ഭൂമിക്കും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാവാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നത്.

1999ലാണ് മുംതാസിന്‍റെ ഭൂമി റവന്യൂ വകുപ്പ് വിമാനത്താവളത്തിനായി ഏറ്റെടുത്തത്. പത്തൊൻപതേ മുക്കാൽ സെന്‍റ് ഭൂമി എറ്റെടുക്കാതെ ആധാരം മടക്കി നൽകുകയായിരുന്നു.  പിന്നീട് ഇവിടേക്ക് മുംതാസിന് കയറാൻ പോലും സാധിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഇത് നടപ്പായില്ല. ഇതോടെ  മുംതാസ് കോടതിയെ സമീപിച്ച് 2013ൽ അനുകൂല വിധി നേടിയെങ്കിലും ഭൂമി ഏറ്റെടുക്കൽ നടന്നില്ല.

അടുത്തദിവസം വീണ്ടും കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്‍റെ വിശദീകരണം. പരാതികൾ ഉയർന്നതോടെ റവന്യൂവകുപ്പ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.