കണ്ണൂർ വിമാനത്താവളത്തില്‍ പ്രതിദിനം ശരാശരി 4000 യാത്രക്കാർ : ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി

Jaihind News Bureau
Monday, December 2, 2019

കണ്ണൂർ വിമാനത്താവളത്തിൽ 2019 ജനുവരി 1 മുതൽ നവംബർ 1 വരെ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി നാലായിരം എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

പ്രതിദിനം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയവയാണ് സർവീസ് നടത്തുന്നതെന്നും ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.