ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേല്‍ കൊച്ചിയില്‍; നാളെ ഹെലികോപ്റ്റര്‍ മാർഗം ദ്വീപിലെത്തും

Jaihind Webdesk
Monday, July 26, 2021

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊച്ചിയിലെത്തി. ദ്വീപിലേക്കുള്ള യാത്രാമധ്യേയാണ് കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇന്ന് കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ ഹെലികോപ്റ്റർ മാർഗം ദ്വീപിലേക്ക് തിരിക്കും.

ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാനയാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.