മേയർ- ഡ്രെെവർ തർക്കം; കെഎസ്ആര്‍ടിസി ഡ്രൈവറിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

Jaihind Webdesk
Saturday, May 4, 2024

തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ബസ് ഡ്രെെവറും തമ്മിലുണ്ടായ തർക്കത്തില്‍ ഡ്രെെവർ യദുവിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതി സ്വീകരിച്ചത്.

മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ പോലീസ് ഇതുവരെയായും കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്.  ഈ സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.