പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

Jaihind Webdesk
Friday, May 17, 2024

 

മുംബൈ: പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍.
20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് 16 പേര്‍ മരിച്ച സംഭവത്തിലാണ് പരസ്യ കമ്പനി ഉടമയായ ഭാവേഷ് ഭിന്‍ഡെ അറസ്റ്റിലായത്. ഇഗോ മീഡിയ കമ്പനി ഉടമയായ ഭാവേഷ് ഭിന്‍ഡെയെ രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ചാണ് അറസ്റ്റിലായത്. പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഭാവേഷ് ഭിന്‍ഡെ.

പരസ്യ ബോര്‍ഡ് തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിന്‍ഡെ നാടുവിടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിനു മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണ് അപകടം നടന്നത്. മുംബൈ കോര്‍പറേഷന്‍റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് വ്യാപക ആക്ഷേപമുണ്ട്. 120 അടി വലുപ്പമുള്ള പരസ്യബോര്‍ഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിന്‍ഡെ മുന്‍പും ഒട്ടേറെ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്.