വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കെഎസ്ആർടിസി ഡ്രൈവര്‍ പിടിയില്‍

Jaihind Webdesk
Saturday, April 27, 2019

KSRTC

മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കെഎസ്ആർടിസി ഡ്രൈവറെ പോലീസ് പിടികൂടി. പാലക്കാട് നിന്ന് കൽപ്പറ്റയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഡ്രൈവറെയാണ് പോലീസ് പിടികൂടിയത്.

പെരിന്തൽമണ്ണക്ക് സമീപത്തുനിന്നും വഴിയാത്രികനെ തട്ടിയിട്ട കെഎസ്ആർടിസി ബസ് ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും, വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. ഇതോടെ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ചിറ്റൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ പാലക്കാട് ചേരമംഗലീ സ്വദേശി എം.സന്തോഷ് കുമാർ ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം. പാലക്കാട് നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് ഒരാളെ ഇടിച്ച് തെറിപ്പിച്ചത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ ഡിപ്പോയിലേക്ക് മാറ്റി.