എം.ഐ ഷാനവാസ്‌ അനുസ്മരണ സമ്മേളനം കോഴിക്കോട്

Jaihind Webdesk
Tuesday, November 27, 2018

MI-Shanavas-Tribute-KKD

കോൺഗ്രസിന് വേണ്ടി എല്ലാ കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയായിരുന്നു എം ഐ ഷാനവാസ്‌ എന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി. കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന എം.ഐ ഷാനവാസ്‌ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും നന്മക്കു കോൺഗ്രസിന്‍റെ നിലപാടാണ് ശരി. ഇരട്ട മുഖവുമായി നിലകൊള്ളുന്ന ബിജെപിയോടും സിപിഎമ്മിനോടും കരുത്തോടെ പോരാടുക എന്നത് മാത്രമാണ് ഷാനവാസിനോട് ഇനി നമുക്ക് ചെയ്യാവുന്നതു.

പരസ്യവേദികളിലും പൊതുസമൂഹത്തിനു മുന്നിലും കോൺഗ്രസ്‌ വേണ്ടി ശക്തമായി പോരാടുകയും എതിരാളികളെ പോലും ഉത്തരംമുട്ടിക്കാനും ഷാനവാസ്‌ സമർത്ഥനായിരുന്നുവെന്നും എ.കെ. ആന്‍റണി പറഞ്ഞു. കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന എം ഐ ഷാനവാസ്‌ അനുസ്മരണ സമ്മേളനത്തിൽ എം.കെ. രാഘവൻ എംപി, അഡ്വ. പി. ശങ്കരൻ, മുൻ മന്ത്രി എം. കമലം, ടി. സിദ്ധിഖ്, കെ.സി. അബു തുടങ്ങിയവർ പങ്കെടുത്തു