കൊല്ലത്ത് സ്കൂള്‍ ബസ് അപകടം; നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാർക്കും പരിക്ക്

Jaihind Webdesk
Thursday, June 13, 2019

കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് അപകടത്തിൽപെട്ടു. നാലു കുട്ടികള്‍ക്കും ബസ് ജീവനക്കാർക്കും പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് വശത്തെ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.