മാര്‍ക്ക് ദാന വിവാദത്തില്‍ ജലീലിനെ പിന്തുണയ്ക്കാതെ സി.പി.എം

Jaihind Webdesk
Saturday, October 19, 2019

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണയ്ക്കുന്നതിൽ സി.പി.എമ്മിൽ ഭിന്നത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ മകനെതിരായ മന്ത്രി കെ.ടി ജലീലിന്‍റെ ആരോപണത്തെ പിന്തുണയ്ക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് സ്വീകരിച്ചതോടെ ഇക്കാര്യത്തിൽ സി.പി.എമ്മിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ആരോപണം ജലീൽ ആവർത്തിച്ചതോടെ സംസ്ഥാന സെക്രട്ടറിയെ ഇടതു മുന്നണിയിലെ ഒരു മന്ത്രി തന്നെ തള്ളി പറഞ്ഞിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ മന്ത്രി കെ.ടി ജലീലിന്‍റെ ആരോപണത്തെ പിന്തുണയ്ക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിക്ഷ നേതാവിന്‍റെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നില്ല. ഒരു ആരോപണം ഉന്നയിക്കുമ്പോൾ മറു ആരോപണം ഉന്നയിക്കുന്നത് ശരിയല്ലന്ന് കോടിയേരി ബാലക്യഷ്ണൻ പറയുന്നു. മാർക്ക് ദാന വിവാദം അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കോടിയേരി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കയതിന് തൊട്ട് പിന്നാലെ തന്നെ പരാമർശത്തിൽ വിയോജിച്ച് ജലീൽ രംഗത്ത് എത്തി.

തന്‍റെ കുടുംബത്തിനെതിരേയും ആരോണങ്ങൾ ഉണ്ടായിരുന്നുവെന്നും പത്രക്കാരടക്കം തന്‍റെ ഭാര്യയുടെ മുന്നിൽ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും ജലീൽ പറഞ്ഞു. മാർക്ക് ദാന വിവാദത്തിൽ ഇടതുപക്ഷ സഹയാത്രികനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ രാജൻ ഗുരുക്കളും ജലീലിന് എതിരെ നിലപാട് എടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ മകന് എതിരെ ഉള്ള ആരോപണം തിരിച്ചടിയായി എന്നാണ് സി.പി.എം വിലയിരുത്തൽ. ഇതാണ് കോടിയേരിയുടെ പ്രസ്താവന സുചിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി എറ്റവും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്കെ.ടി ജലീൽ കോടിയേരി ജലീലിനോട് വിയോജിച്ചതും ഇതോട് ഒപ്പം കൂട്ടിവായിക്കേണ്ടേതുണ്ട്. ഒപ്പം യു.പി.എസ്.സി പരീക്ഷാക്രമത്തെ കുറിച്ച് അറിയാത്ത മന്ത്രി ഉന്നത വിദ്യഭാസ വകുപ്പിന്‍റെ ചുമതല വഹിക്കുന്നതിനെ കുറിച്ച് ഉള്ള ചോദ്യത്തിനും സർക്കാർ മറുപടി പറയണ്ടി വരും.